“എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ... ഇങ്ങനെ അന്തം വിടീക്കല്ലേ !: പഫ്‌സിനും കട്ടന്‍ ചായക്കും 650 രൂപ ബില്ല് ലഭിച്ച ഞെട്ടലില്‍ അനുശ്രീ

വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (12:12 IST)
തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഒരു കട്ടന്‍ കാപ്പിയും പഫ്‌സും കഴിക്കാന്‍ കയറിയ നടി അനുശ്രീ ബില്ല് കണ്ട് ഞെട്ടി. പഫ്‌സ് ഒന്നിന് 250, കട്ടന്‍ചായക്ക് 80, കാപ്പിക്ക് 100 മൊത്തം തുക 680 രൂപ. അധികാരപ്പെട്ടവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നുവെന്ന കുറിപ്പോടെ തനിക്ക് ലഭിച്ച ബില്ലിന്റെ ചിത്രം സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അനുശ്രീ.
 
അനുശ്രീയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
 
കൂട്ടുകാരേ.... എനിക്ക് തോന്നിയ ഒരു കാര്യം ഞാന്‍ പറയട്ടേ... ഇന്നു രാവിലെ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ ടെര്‍മിനലിലെ ഒരു കോഫീ ഷോപില്‍ നിന്നും രണ്ട് കട്ടന്‍ കാപ്പിയും രണ്ട് പപ്സും കഴിച്ചപ്പോള്‍ ബില്ലായത് 680 രൂപ. “എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ.... ഇങ്ങനെ അന്തം വിടീക്കല്ലേ !...”
അധികാരപ്പെട്ടവര്‍ ഇതു ശ്രദ്ധിക്കുമെന്നും ജനങ്ങള്‍ക്ക് വേണ്ടി ശരിയായ നടപടി എടുക്കുമെന്നും പ്രതീക്ഷിക്കുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക