അനൂപ് ജേക്കബിനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നില്ല: ചെന്നിത്തല

വെള്ളി, 22 മെയ് 2015 (14:37 IST)
ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൺസ്യൂമർഫെഡ് നിയമനവുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്നും മന്ത്രി പറഞ്ഞു.  
 
ലബാർ സിമന്റ്‌സ് അഴിമതിക്കേസിൽ സിബിഐ അന്വേഷണത്തിനുള്ള നിർദ്ദേശം സർക്കാർ അട്ടിമറിച്ചിട്ടില്ല. കോടതിയിൽ,​ സർക്കാരിന്റെ നിലപാട് മറച്ചുവച്ചോ എന്നറിയില്ല. ഇതേക്കുറിച്ച് സർക്കാർ പരിശോധിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. 
 
ഉപഭോക്തൃ തര്‍ക്കപരിഹാരകോടതി നിയമനങ്ങളില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ള വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അനൂപ് ജെക്കബിനെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ പരന്നത്.
 

വെബ്ദുനിയ വായിക്കുക