കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചു നില്‍ക്കണം: ആന്റണി

തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (08:51 IST)
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണി. പാര്‍ട്ടിയുടേയും സംസ്ഥാനത്തിന്‍േറയും ആവശ്യം വരുമ്പോള്‍ നേതാക്കളെല്ലാം ഒരുമിച്ചുനിന്ന ചരിത്രമാണ് കേരളത്തിലുള്ളത്. ചെറിയ പരിഭവങ്ങള്‍ മാറ്റിവെച്ച് നേതാക്കള്‍ ഒരുമിച്ചു നില്‍ക്കണമെന്നതാണ് പാര്‍ട്ടിയുടെ ജന്മദിനത്തിലെ തന്‍െറ സന്ദേശമെന്നും ആന്റ്ണി കൂട്ടിച്ചേര്‍ത്തു.

കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും നേതാക്കള്‍ ഒരുമിച്ചുനിന്നാല്‍ സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും, അത് ദേശീയതലത്തിലെ കോണ്‍ഗ്രസിന്‍െറ മടങ്ങിവരവിന് കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു. 2016-ല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്‍റ പ്രതീകമാകാന്‍ പോകുന്നത് കേരളത്തിലെ ഭരണ തുടര്‍ച്ചയായിരിക്കും. കേരളത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവിടുത്തെ നേതാക്കള്‍ക്ക് കഴിയും. സംസ്ഥാനത്തെ സഹപ്രവര്‍ത്തകരില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ട് ആന്റണി പറഞ്ഞു.

കേരളത്തിലെ അന്തരീക്ഷം യുഡിഎഫിന് അനുകൂലമായിക്കൊണ്ടിരിക്കുകയാണ്. ഭരണത്തുടര്‍ച്ചയുണ്ടാകാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്നു. മുഖ്യ എതിരാളിയായ പാര്‍ട്ടിയുടെ ജനകീയ അടിത്തറ ഓരോ ദിവസവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒരുമിച്ചുനിന്നാല്‍ ഭരണ തുടര്‍ച്ച ഉറപ്പാണ്. ആന്റണി കൂട്ടിച്ചേര്‍ത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക