മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 29 ഓഗസ്റ്റ് 2024 (20:25 IST)
മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷിന് ആസ്ഥാനത്ത് തുടരാന്‍ ഒരു നിമിഷം പോലും അര്‍ഹതയില്ലെന്നും ആനി രാജ പറഞ്ഞു. പീഡന പരാതി വന്നത് മുതല്‍ മുകേഷ് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടതാണ്. സ്വയം മാറിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് മാറ്റണമെന്നും ഇത്തരം കേസുകളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവയ്ക്കാത്തതുകൊണ്ട് നമ്മളും രാജിവെക്കേണ്ടതില്ലെന്ന നിലപാട് ബാലിശമാണെന്നും ആനി രാജ പറഞ്ഞു. 
 
ബലാല്‍സംഗ കേസില്‍ പ്രതികളായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചാല്‍ മുകേഷും പദവി ഒഴിയുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്നും പറഞ്ഞിരുന്നു. അതേസമയം മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ മരട് പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണസംഘം കഴിഞ്ഞദിവസം നടിയുടെ മൊഴി രേഖപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍