ഇറച്ചിക്കോഴി വ്യാപാരിയെ കബളിപ്പിച്ച് രണ്ടരലക്ഷവുമായി ആസാം സ്വദേശി ഒളിവില്‍

എ കെ ജെ അയ്യര്‍

ചൊവ്വ, 5 ജനുവരി 2021 (18:44 IST)
കൊല്ലം; ഇറച്ചിക്കോഴി വ്യാപാരിയെ കബളിപ്പിച്ച് രണ്ടരലക്ഷവുമായി ആസാം സ്വദേശി ഒളിവില്‍ പോയി. ഇറച്ചിക്കോഴി കയറ്റാനായി തമിഴ്നാട്ടിലേക്ക് പോയ അഞ്ചാലുംമൂട് സ്വദേശിയുടെ ലോറിയിലുണ്ടായിരുന്ന രണ്ടര ലക്ഷം രൂപയാണ് ലോറിയിലെ ലോഡിംഗ് തൊഴിലാളിയായ ആസാം സ്വദേശി തട്ടിയെടുത്ത് മുങ്ങിയത്. കോഴി ഫാമില്‍ നല്‍കാനായിരുന്നു ഈ പണം നല്‍കിയിരുന്നത്.
 
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. അഞ്ചാലുംമൂട്ട് സ്വദേശി സിദ്ധിഖിന്റെ പണമാണ് ആസാം സ്വദേശിയായ ഉത്തംദാസ് എന്ന മുപ്പതുകാരന്‍ തട്ടിയെടുത്തത്. ചെങ്കോട്ടയില്‍ ഭക്ഷണം കഴിക്കാനിറയ സമയത്താണ് ഉത്തംദാസ് പണവുമായി മുങ്ങിയത്. ഉത്തംദാസിന്റെ കൈവശമായിരുന്നു പണം നല്‍കിയിരുന്നത്.
 
ഇയാള്‍ക്കൊപ്പം ഡ്രൈവറും മറ്റൊരു മലയാളിയുമുണ്ടായിരുന്നു. ഭക്ഷണം കഴിച്ചു തിരികെ വന്നപ്പോള്‍ ഉത്തംദാസിനെ കണ്ടില്ല. തുടര്‍ന്ന് ചെങ്കോട്ട പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇയാള്‍ പണവുമായി കേരളം ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍