21 മുതൽ സ്കൂളുകൾ വൈകീട്ട് വരെ,മുഴുവൻ കുട്ടികളും വരണം, ശനിയാഴ്‌ചയും ക്ലാസ്

ഞായര്‍, 13 ഫെബ്രുവരി 2022 (11:45 IST)
സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ തിങ്കളാഴ്‌ച പുനരാരംഭിക്കും. രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിലായിരിക്കും ക്ലാസുണ്ടാവുക.ഫെബ്രുവരി 19 വരെ ഈ നിലയിലായിരിക്കും തുടരുക എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
 
21 മുതൽ ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിൽ മുഴുവൻ കുട്ടികളേയും ഉള്‍പ്പെടുത്തി സാധാരണ രീതിയിലുള്ള പഠനം നടത്താനുള്ള ക്രമീകരണമാണ് ഏര്‍പ്പാടാക്കിയിട്ടുള്ളത്. രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസുണ്ടാകും.
 
പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ പാഠഭാഗങ്ങൾ ഫെബ്രുവരി 28നകം പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും തുടര്‍ന്ന് റിവിഷന്‍ ഘട്ടത്തിലേക്ക് പോകണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.ചൊവ്വാഴ്ച നടത്തുന്ന അധ്യാപക സംഘടനകളുമായിട്ടുള്ള ചര്‍ച്ചക്ക് ശേഷം ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
 
ഫെബ്രുവരി,മാർച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങൾ ഒഴികെയുള്ള എല്ലാ ശനിയാഴ്‌ചയും സ്കൂളുകൾക്ക് പ്രവർത്തിദിനമായിരിക്കും. എല്ലാ അങ്കണവാടികള്‍, ക്രഷുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍ എന്നിവയും നാളെ മുതൽ പ്രവർത്തനം ആരംഭിക്കും.21ന് സ്‌കൂള്‍ സാധാരണനിലയിലാകുന്നത് വരെ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകാര്‍ക്ക് വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസ് ഇനി മുതല്‍ ഉച്ചയ്ക്ക് ശേഷമായിരിക്കും ഉണ്ടാവുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍