അഴിമതിയെന്ന് ആന്റണി ഉദ്ദേശിച്ചതു സര്‍ക്കാരിനെയല്ല- ഹസന്‍

തിങ്കള്‍, 18 മെയ് 2015 (13:36 IST)
സമൂഹത്തിന്റെ നാനാവിധ മേഖലകളിലും ഇന്ന് അഴിമതി പടരുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞത് സര്‍ക്കാരിനെ ഉദ്ദേശിച്ചല്ലെന്നു കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തനാണെന്നും ഹസന്‍ പറഞ്ഞു.

സമൂഹത്തിന്റെ നാനാവിധ മേഖലകളിലും ഇന്ന് അഴിമതി പടരുകയാണ്. അധ്യാപക നിയമനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വന്‍ അഴിമതിയാണ് നടക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നിലവിലെ അഴിമതികള്‍ തടയാന്‍ സാധിക്കുകയുള്ളുവെന്നുമാണ് ആന്റണി പറഞ്ഞത്.

ആന്റണി പറഞ്ഞത് സര്‍ക്കാരിനെക്കുറിച്ചല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്‍സൈസ് മന്ത്രി കെ ബാബുവും, കെസി ജോസഫും നേരത്തെ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക