അഴിമതിയെക്കുറിച്ച് പറഞ്ഞത് പൊതുവായ കാര്യം; കൂടുതല്‍ വ്യാഖ്യാനങ്ങള്‍ വേണ്ട: ആന്റണി
അഴിമതിയെക്കുറിച്ച് പറഞ്ഞത് പൊതുവായ കാര്യമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ.ആന്‍റണി. സര്‍ക്കാരിനെയോ മറ്റാരെയെങ്കിലുമോ കോര്‍ണര്‍ ചെയ്തു പറഞ്ഞതല്ല. തന്‍റെ പ്രസ്താവനയില്‍ കൂടുതല്‍ വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും ആന്‍റണി പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ രാജ്യത്ത് സമസ്തമേഖലകളിലും അഴിമതി പടരുകയാണെന്ന് ആന്റണി പറഞ്ഞത് വിവാദമായിരുന്നു. ആന്റണിയുടെ പ്രസ്താവന സര്‍ക്കാരിനെ ഉദ്ദേശിച്ചാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ആന്റണിയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍ രംഗത്തെത്തിയത് വിവാദമായിരുന്നു.