സംസ്ഥാനത്തെ എഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കി തുടങ്ങും

സിആര്‍ രവിചന്ദ്രന്‍

ശനി, 3 ജൂണ്‍ 2023 (12:05 IST)
സംസ്ഥാനത്തെ എഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കി തുടങ്ങും. ക്യാമറയുടെ പ്രവര്‍ത്തനം പരിശോധിക്കുന്ന സാങ്കേതിക സമിതി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. ഏപ്രില്‍ 19നാണ് സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ നിരീക്ഷണം ആരംഭിച്ചത്. തുടക്കത്തില്‍ ദിവസവും നാലരലക്ഷത്തോളം നിയമലംഘനങ്ങള്‍ ആണ് ക്യാമറയില്‍ പതിഞ്ഞത്. എന്നാല്‍ പിന്നീട് ഇത് കുറയുകയായിരുന്നു. 
 
പിഴ ഈടാക്കി തുടങ്ങി ഒരു മാസം കൊണ്ട് നിയമലംഘനങ്ങള്‍ ഒരു ലക്ഷത്തോളമായി കുറയും എന്നാണ് ഗതാഗത വകുപ്പ് കണക്കാക്കുന്നത്. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ 675 ക്യാമറകളും അനധികൃത പാര്‍ക്കിംഗ് കണ്ടെത്താന്‍ 25 ക്യാമറകളുമാണ് ഉള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍