ശിക്ഷ വിധിക്കും മുമ്പ് കോടതി ആന്റണിയോട് ചോദിച്ചു, ‘എന്തെങ്കിലും പറയാനുണ്ടോ? ’ - മൂന്നു വാക്കുകളില്‍ ആന്റണി മറുപടിയൊതുക്കി

ബുധന്‍, 27 ജൂലൈ 2016 (18:50 IST)
കേരളം കാത്തിരുന്ന വിധി പ്രഖ്യാപിക്കുന്നതിനു മുമ്പ് കൊല്ലം ജില്ല സെഷന്‍സ് ജഡ്‌ജി ജോര്‍ജ് മാത്യു പ്രതിക്കൂട്ടിന് സമീപം നിന്നയാളോട് അടുത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. അത്, ആട് ആന്റണിയായിരുന്നു. ശിക്ഷ വിധിക്കുന്നതിനു മുമ്പ് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ആട് ആന്റണിയോട് സെഷന്‍സ് ജഡ്‌ജി ചോദിച്ചു.
 
ആട് ആന്റണി എന്ത് പറയുമെന്ന് കോടതിയില്‍ ഹാജരായിരുന്നവര്‍ എല്ലാവരും അതിശ്രദ്ധയോടെ കാത്തിരുന്നു. ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമെന്നും തന്റെമേല്‍ കരുണയുണ്ടാകുമെന്ന് യാചിക്കുമെന്നും ആയിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.
 
എന്നാല്‍ മൂന്നു വാക്കുകളില്‍ ആട് ആന്റണി തന്റെ മറുപടി ഒതുക്കി. ‘ഞാന്‍ നിരപരാധിയാണ്, നിരപരാധിയാണ്’ എന്ന മൂന്നു വാക്കുകളില്‍ ഒതുക്കി. ആട് ആന്റണി ഇത് പറഞ്ഞ് തീര്‍ത്തതും കോടതി ശിക്ഷ വിധിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക