ദിലീപിന്റെ 'വിഐപി' ആര്? പ്രമുഖ സിനിമാ നടനോ ! അറസ്റ്റ് ഉടന്‍

ബുധന്‍, 12 ജനുവരി 2022 (09:36 IST)
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന് സഹായം നല്‍കികൊണ്ടിരുന്ന 'വിഐപി' ആരെന്ന് അന്വേഷിച്ച് കേരളം. നടിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തില്‍ നിന്ന് ഡിജിപി ബി.സന്ധ്യയെ മാറ്റിനിര്‍ത്തണമെന്ന് നടന്‍ ദിലീപിന്റെ വീട്ടിലെത്തിയ 'വിഐപി' ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കി. 'കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എന്തുചെയ്യണമെന്ന് നമ്മള്‍ തീരുമാനിക്കു'മെന്ന വിഐപിയുടെ വാക്കുകളും മൊഴികളില്‍ ബാലചന്ദ്രകുമാര്‍ ഉദ്ധരിച്ചിട്ടുണ്ട്.
 
ദിലീപിന്റെ വിഐപി ആരെന്ന് ബാലചന്ദ്രകുമാര്‍ ഉടന്‍ വെളിപ്പെടുത്തുമെന്നാണ് സൂചന. ഇടയ്ക്കിടെ വിദേശ യാത്ര നടത്തുന്ന ഒരു പ്രമുഖ നടനാണ് ഈ വിഐപിയെന്നാണ് റിപ്പോര്‍ട്ട്. പൊലീസുമായും രാഷ്ട്രീയക്കാരുമായും ഇയാള്‍ക്ക് വളരെ അടുത്ത ബന്ധമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനുള്ള പ്രതികളുടെ ഗൂഢാലോചനയില്‍ വിഐപിയും പങ്കാളിയായ സാഹചര്യത്തില്‍ കണ്ടാലറിയാവുന്ന ആറാം പ്രതിയായി എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത് ഇയാളെയാണ്. ഗൂഢാലോചനാക്കേസിലെ ആദ്യ അറസ്റ്റ് 'വിഐപി'യുടെതാവാനാണു സാധ്യത.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍