അനധികൃതമായി സ്വത്തുണ്ടെങ്കിൽ മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ, തുടങ്ങി എല്ലാ നടീ നടൻമാരുടെയും സ്വത്ത് വിവരങ്ങൾ അന്വേഷിക്കുകയും കണ്ടുകെട്ടുകയും വേണം. ദീലീപിനോട് മാത്രം കുശുമ്പ് കുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങി തിരിക്കേണ്ടെന്നും ജോർജ് കൂട്ടിച്ചേർത്തു.
ദീലീപിനെതിരെ 19 തെളിവുകൾ ഉണ്ടെന്ന് പറഞ്ഞ പൊലീസിന് ഒന്നെങ്കിലും ജനങ്ങളെ മുന്നിൽ ബോധ്യപ്പെടുത്താൻ സാധിക്കുന്നില്ല. അദ്ദേഹം തെറ്റുകാരന്‍ ആണെങ്കില്‍ ശിക്ഷക്കപ്പെടണമെന്നും എം എല്‍ എ പറഞ്ഞു.
അക്രമിക്കപ്പെട്ട നടിയെ അപമാനിച്ചുവെന്ന ആരോപണത്തിനും ജോര്‍ജ് മറുപടി നല്‍കി. ഫേസ്‌ബുക്ക് പേജ് വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.