അച്ചന്‍കോവിലാറ്റില്‍ 2 പേരെ കാണാതായി

ശനി, 4 ജൂലൈ 2015 (18:00 IST)
അച്ചന്‍ കോവില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. സ്വകാര്യ ബസ് ജീവനക്കാരായ ഹരിപ്പാട് ചേപ്പാട് പടിഞ്ഞാറെ മുട്ടം മുളമൂട്ടില്‍ ജയന്‍ (30), പത്തനംതിട്ട മേലേവെട്ടിപുറം ലക്ഷം വീട്ടില്‍ വാണീടത്തു പുരയിടത്തില്‍ വിഷ്ണു എന്ന അജിത് (22) എന്നിവരെയാണു കാണാതായത്.
 
മലയാലപുഴ - ഹരിപ്പാട് -ആറാട്ടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരായ ഇവര്‍ കുമ്പഴ കടവിലായിരുന്നു ബസ് ഡ്രൈവറായ പത്തനംതിട്ട പൂങ്കാവ് സ്വദേശി വിനോദിനൊപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ടത്. വിനോദിനെ നദിക്കരയില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്ന ബിനു രക്ഷപ്പെടുത്തി. 
 
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. ആദ്യം ഒഴുക്കില്‍ പെട്ടത് ജയനായിരുന്നു. ഇയാളെ രക്ഷപ്പെടുത്താന്‍ തുനിഞ്ഞ അജിത്തും വിനോദും ഒഴുക്കില്‍ പെടുകയായിരുന്നു. ഇവരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.

വെബ്ദുനിയ വായിക്കുക