പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നാല് യുവാക്കള്‍ പിടിയില്‍

വെള്ളി, 24 മാര്‍ച്ച് 2017 (12:16 IST)
കോഴിക്കോട് കൊടുവള്ളിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലു യുവാക്കള്‍ പിടിയില്‍. മൊബൈല്‍ ഫോണ്‍ നല്‍കി വശത്താക്കിയ പെണ്‍കുട്ടിയെ കാറില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കുടാതെ കുട്ടിയെ പലയിടങ്ങളിലും കൂട്ടിക്കൊണ്ടു പോയി പീഡിനത്തിനിരയാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.  
സംഭവത്തില്‍ പതിനാറോളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും നാല് പേരുടെ അറസ്റ്റ് മാത്രമേ ഇതുവരെ പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളൂ.

വെബ്ദുനിയ വായിക്കുക