‘ഹൃദയത്തില്‍ത്തൊട്ട് ഖേദം പ്രകടിപ്പിക്കുന്നു’; മാധ്യമപ്രവർത്തകരോട് മാപ്പുപറഞ്ഞ് എബ്രിഡ് ഷൈൻ രംഗത്ത്

വ്യാഴം, 5 ഒക്‌ടോബര്‍ 2017 (15:09 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജാമ്യം ലഭിച്ച ദിലീപിന്റെ വീടിന് മുന്നില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച സംസാരിച്ചതില്‍ മാപ്പ് ചോദിച്ച് സംവിധായകന്‍ എബ്രിഡ് ഷൈന്‍ രംഗത്ത്.

ഇന്നലെ ആലുവയില്‍ നടന്ന സംഭവത്തിൽ എന്റെ വികാരം എന്റെ വിവേകത്തേക്കൾ മുകളിൽ പോകുകയും ക്ഷുഭിതനാകുകയും ചെയ്തു. അങ്ങനെയായിരുന്നില്ല ഞാ‍ൻ പെരുമാറേണ്ടിയിരുന്നത്. അതൊരു നല്ല മാതൃകയല്ല. ഏതെങ്കിലും ആളുകളെയോ സുഹൃത്തുക്കളെയോ ആ പെരുമാറ്റം വേദനിപ്പിച്ചുണ്ടെങ്കിൽ ഹൃദയത്തില്‍ത്തൊട്ട് ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. നമ്മുടെ വികാരം വിവേകത്തിന് മുകളിൽ പോകുമ്പോഴാണ് ചെറിയ കാര്യങ്ങൾ വലിയ കലാപങ്ങളായി മാറുന്നത്. അതെനിക്ക് അറിമായിരുന്നിട്ട് പോലും എന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പിഴവ് സംഭവിച്ചതിൽ ഖേദിക്കുന്നു” - എന്നും എബ്രിഡ് ഷൈന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ദിലീപിനെ കാണാനെത്തിയ എബ്രിഡ് ഷൈന്‍ രൂക്ഷമായ രീതിയിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.  എന്തിനാണ് ഏതു സമയവും ദിലീപിന്റെ വീട്ടില്‍ വരുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി നില്‍ക്കുന്നതെന്ന് ചോദിച്ചു കൊണ്ടായിരുന്നു സംവിധായകന്‍ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയത്. സംഭവം വിവാദമായതോടെ വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ എബ്രിഡ് ഷൈന്‍ മാപ്പു ചോദിച്ച് രംഗത്ത് എത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍