അഭിമന്യുവിനെ കൊന്ന എസ് ഡി പി ഐയെ ഞാനും സഹായിച്ചിട്ടുണ്ട്, ഇനി അവരുമായി ഒരു ബന്ധവുമില്ല: പി സി ജോർജ്

വ്യാഴം, 5 ജൂലൈ 2018 (12:21 IST)
മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അരുംകൊല ചെയ്ത അഭിമന്യുവിന്റെ ഘാതകര്‍ക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ. എസ് ഡി പി ഐയെ എല്ലാ രാഷ്ട്രീയക്കാരും സഹായിച്ചിട്ടുണ്ടെന്നും അക്കൂട്ടത്തിൽ താനും ഉൾപ്പെടുമെന്നും പി സി ജോർജ് പറഞ്ഞു. 
 
എസ്ഡിപിഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞില്ലെന്നും ഇനി അവരുമായി ഒരു ബന്ധവുമില്ലെന്നും പി സി വ്യക്തമാക്കി. കലാലയ രാഷ്ട്രീയം നിരോധിച്ചതാണ് മഹാരാജാസിലെ കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.
 
അതേസമയം എസ്ഡിപിഐ അരുംകൊല ചെയ്ത മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി സംസ്ഥാന വ്യാപകമായി റെയ്ഡ്. കേസില്‍ പ്രതികളായ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ ഇടുക്കിയില്‍ വണ്ടിപ്പെരിയാറിലും പീരുമേട്ടില്‍ നിന്നുമായി അറസ്റ്റ് ചെയ്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍