ആലപ്പുഴയിൽ ഏഴു വയസ്സുകാരനെ അയൽവാസിയായ വൃദ്ധൻ വീട്ടിൽ കയറി ആക്രമിച്ചു

വെള്ളി, 13 ഏപ്രില്‍ 2018 (18:14 IST)
ആലപ്പുഴ: ഹരിപ്പാട് ഏഴ് വയസുകാരനെ അയൽവാസിയായ വൃദ്ധൻ വീട്ടിൽ കയറി ആക്രമിച്ചു. ആറാട്ടുപുഴ  എം ഇ എസ് ജംഗ്ഷനു സമീപം കുറ്റിശ്ശേരില്‍ ഷാനവാസ് റഷീദ ദമ്പതികളുടെ മകനെയാണ് അയൽവാസിയായ വൃദ്ധൻ ആക്രമിച്ചത്. കുട്ടിയെ ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
സംഭവം നടക്കുമ്പോൾ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. വീട്ടിൽ ആളില്ലാത്ത തക്കം നോക്കി ഇയാൾ കുട്ടിയുടെ കഴുത്തിന് പിടിക്കുകയും ടോർച്ചുകൊണ്ട് ശരീരത്ത് അടിക്കുകയുമായിരുന്നു. മദ്രസയിൽ വച്ച് തന്റെ കൊച്ചുമകനെ ഉപദ്രവിച്ചു എന്ന് പറഞ്ഞായിരുന്നു വൃദ്ധന്റെ ആക്രമണം. 
 
കുട്ടിയുടെ പേടിച്ചുള്ള നിലവിളി കേട്ട് ഓടിക്കുടിയ നാട്ടുകാരാണ് സംഭവം കണ്ടത്. നാട്ടുകാർ എത്തുമ്പോഴും ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ മാതപിതാക്കൾ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍