മലയാളി വിദ്യാര്‍ത്ഥി ക്രൂരമായ റാഗിങ്ങിനിരയായി; ഏഴ് പേര്‍ അറസ്റ്റില്‍
ചൊവ്വ, 2 ജൂണ്‍ 2015 (18:59 IST)
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ മലയാളി വിദ്യാര്‍ത്ഥി ക്രൂരമായ റാഗിംഗിന് ഇരയായ സംഭവത്തില്‍ കൊളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളായ ഏഴ് മലയാളികളെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം മണര്‍കാട് സ്വദേശി എബിന്‍ ലാലി മാത്യു എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് അക്രമണത്തിന് ഇരയായത്.
ഗുരുതരമായി പരുക്കേറ്റ എബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം നടന്നത് ഇങ്ങനെ കോളജ് കാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയപ്പോള്‍ എബിന്റെ കൂട്ടുകാരിലൊരാളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് എബിന്‍ ആക്രമിക്കപ്പെടുകയായിരുന്നു.
എബിന്റെ നെറ്റിയിലും കണ്ണിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇടിയേറ്റ് ചതഞ്ഞ് വലതു കണ്ണ് തുറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കഴുത്തിലേയും നെഞ്ചിലേയും എല്ലുകള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ എബിനെ ആക്രമിച്ചതെന്ന് എബിന്റെ പിതാവ് പറഞ്ഞു.