കരുനാഗപ്പള്ളിയില്‍ എത്തുന്നതിനു മുമ്പ് പ്രതി അഞ്ച് ലക്ഷം രൂപ ശാസ്താംകോട്ട ഭാഗത്തും വിതരണം ചെയ്തതായി അസിസ്റ്റന്റ് കമ്മീഷണര്‍ ദേവമനോഹര്‍ അറിയിച്ചു. പിടിച്ചെടുത്ത പണം ആദായനികുതി വിഭാഗത്തിനു കൈമാറാനാണ് തീരുമാനം. പ്രതിയെ കോടതിയില്‍ ഹാജരാക്കും. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.