നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. ശനിയാഴ്ച രാവിലെയോടെ ആരോഗ്യനില കൂടുതല്‍ വഷളായതായി കാര്‍ത്തികേയനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. കരളിലെ അര്‍ബുദത്തിന് ബംഗളൂരു ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിലാണ് കാര്ത്തികേയന്.