സ്ത്രീകള്‍ ഉള്‍പ്പടെ വന്‍ സെക്സ് റാക്കറ്റ് സംഘം പൊലീസ് പിടിയില്‍

വെള്ളി, 13 മെയ് 2016 (13:36 IST)
വ്യാപാരിയെ കുടുക്കി പണം തട്ടാനുള്ള ശ്രമവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനൊടുവില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട സെക്സ് റാക്കറ്റ് പൊലീസ് വലയിലായി. നെയ്യാറ്റിന്‍കര പെരും‍പഴുതൂര്‍ ഇളവനിക്കര സുധീര്‍ സദനത്തില്‍ ജയലാല്‍ (23), ബാലരാമപുരം പട്ടാണിക്കൊടിത്തോപ്പ് വീട്ടില്‍ അക്ബര്‍ഷാ (24), മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോരാണ്ടി കട്ടേക്കാട് വീട്ടില്‍ അബ്ദുള്‍ സലാം (26), കോഴിക്കോട് കൊയിലാണ്ടി ഉള്ളിയേരി വലയോട്ട് വീട്ടില്‍ ഇഷ് (30), കോഴിക്കോട് കൊയിലാണ്ടി ഇരിങ്ങനം അയനിക്കാട് കെ.വി.ഹൌസില്‍ ഖദീന (33), നെയ്യാറ്റിന്‍കര അതിയന്നൂര്‍ കണ്ണറവിള രോഹിത് ഭവനില്‍ രോഹിത് എം.രാജി (23), കാരയ്ക്കാമണ്ഡപം പൊറ്റവില്‍ വീട്ടില്‍ അഷറഫ് (31), നെടുമങ്ങാട് അരുവിക്കര സുമയ്യാ മന്‍സിലില്‍ അജിത് (28), കല്ലിയൂര്‍ വണ്ടാഴവിള വീട്ടില്‍ നിസാര്‍ (30) എന്നിവരാണ് കൊല്ലത്ത് വച്ച് പൊലീസ് പിടിയിലായത്.
 
ബാലരാമപുരത്ത് കണ്ണടക്കട നടത്തുന്ന തിരുവനന്തപുരം തൈക്കാട് സ്വദേശി ഇഷ ഫോണില്‍ വിളിച്ചായിരുന്നു തട്ടിപ്പിനു തുടക്കമിട്ടത്. മേയ് രണ്ടിനു ഇയാള്‍ ഇഷയ്ക്കൊപ്പം കൊല്ലത്തെത്തി ഹോട്ടലില്‍ റൂമെടുത്തു. ഈ വിവരം ഇഷ കൂട്ടാളികളെ അറിയിച്ചിരുന്നു.  രാത്രിയായതോടെ കൂട്ടരെല്ലാം ചേര്‍ന്ന് ഹോട്ടലില്‍ ഇഷയുടെ മുറിയിലെത്തി ഇഷയേയും വ്യാപാരിയേയും നഗ്നരാക്കി ഫോട്ടോയെടുക്കുകയും വ്യാപാരിയുടെ 15000 രൂപ തട്ടിയെടുക്കുകയും ചെയ്തു. 
 
തുടര്‍ന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി എ.റ്റി.എം കാര്‍ഡ് പിടിച്ചുപറിച്ച് അക്കൌണ്ടില്‍ നിന്ന് 66,500 രൂപയും തട്ടിയെടുത്തു. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കണമെങ്കില്‍ 50 ലക്ഷം രൂപ തരണമെന്നും ഭീഷണിപ്പെടുത്തി. തുക കുറയ്ക്കണമെന്ന് വ്യാപാരി അപേക്ഷിച്ചെങ്കിലും സംഘം വഴങ്ങിയില്ല. തുടര്‍ന്നാണ് വ്യാപാരി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. വ്യാപാരിയുടെ കടയിലെ ജീവനക്കാരനായ ജയലാല്‍ ആണ് തട്ടിപ്പിനു രൂപ നല്‍കിയത് എന്ന് പൊലീസ് കമ്മീഷണര്‍ ബി.പ്രകാശ് അറിയിച്ചു. തട്ടിപ്പ് സംഘം ഇതിനു മുമ്പും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക