ചട്ടങ്ങൾ ലംഘിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കും. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനും ഓർഡിനൻസ് അംഗീകമ്രം ലഭിച്ചു. ഫീസ്, പ്രവേശനം, സംവരണം എന്നിവ നിയന്ത്രിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും സമിതി രൂപീകരിക്കുക. മെറിറ്റിന്റേയും നീറ്റ് പരീക്ഷയുടെയും അടിസ്ഥാനത്തിൽ മാത്രമായിരിക്കും പ്രവേശനം.
ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ ആക്രമണത്തിലും മുഖ്യമന്ത്രി വുശദീകരണം നൽകി. ജിഷ്ണു കേസിൽചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും സർക്കാർ സ്വീകരിക്കും. ഇക്കാര്യത്തിൽ മഹിജയ്ക്ക് വാക്കു നൽകിയിട്ടുണ്ട്. ഡിജിപി ഓഫീസിന് മുന്നിൽ നടക്കാൻ പാടില്ലാത്ത സംഭവങ്ങൾ നടന്നു. മഹിജയുടെ മാനസിക ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.