നിയമസഭ തെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനകള്‍ നൽകി അടൂർപ്രകാശ്. മത്സരിക്കുന്ന കാര്യം കൂട്ടായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, എ ഐ സി സി തീരുമാനം എന്തായാലും അത് അംഗീകരിക്കും. മുഖ്യമന്ത്രി തന്നെ തള്ളിപറയാത്തതിൽ സന്തോഷമുണ്ടെന്നും അടൂര്‍പ്രകാശ് വ്യക്തമാക്കി.
അതേസമയം, കോന്നിയിലെ സീറ്റ് തർക്കം നീളുന്ന സാഹചര്യത്തിൽ മത്സരരംഗത്തുണ്ടാകുമെന്ന സൂചനകളാണ് അടൂർപ്രകാശ് നൽകുന്നത്. ഈ വിഷയത്തിൽ പത്തിലധികം ഡി സി സി സെക്രട്ടറിമാർ അടൂർ പ്രകാശിന് പിന്തുണ പ്രഖ്യാപിച്ച് നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. സീറ്റ് ചർച്ചകള്‍ ഡൽഹിയിൽ പുരോഗമിക്കുമ്പോഴും അടൂര്‍പ്രകാശ് മണ്ഡലത്തില്‍ സജീവമാണ്. കുടുംബയോഗങ്ങളും ബൂത്തുകമ്മിറ്റികളും ഉള്‍പ്പെടെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കാര്യമായി മണ്ഡലത്തില്‍ നടക്കുന്നുണ്ട്.