സരിതയുടെ മൊഴി: സിജെഎമ്മിനെതിരെ പിണറായി

ഞായര്‍, 28 ജൂലൈ 2013 (15:28 IST)
PRO
സോളാര്‍ കേസിലെ കോടതി നടപടികളെ വിമര്‍ശിച്ച് പിണറായി വിജയന്‍. സരിതയുടെ അഭിഭാഷകനെ അയോഗ്യനാക്കാന്‍ കോടതിയ്ക്ക് അധികാരമുണ്ടോയെന്ന് പിണറായി കൊച്ചിയില്‍ ചോദിച്ചു.

സരിതയുടെ പരാതി വൈകിച്ചതില്‍ ദുരൂഹതയുണ്ട്. ഏത് വകുപ്പനുസരിച്ചാണ് വക്കിലിനെതിരെ കോടതി നടപടിയെടുത്തത്. കോടതിയുടെ നടപടിയില്‍ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ എന്നും പിണറായി ചോദിച്ചു.

കൊച്ചിയില്‍ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പിണറായി.മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ ഇടതുപക്ഷം സമരം തുടരുമെന്നും പിണറായി പറഞ്ഞു.

വെബ്ദുനിയ വായിക്കുക