വീട്ടില്‍ ലഹരി മരുന്ന് വില്‍‌പന: അഭിഭാഷകന് 24 വര്‍ഷം തടവ്

വെള്ളി, 30 നവം‌ബര്‍ 2012 (18:36 IST)
PRO
PRO
ഹരിപ്പാട്‌ വീട്‌ കേന്ദ്രമാക്കി ലഹരിമരുന്ന്‌ വില്‍പന നടത്തിയെന്ന കേസില്‍ അഭിഭാഷകന് ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവും നാലു ലക്ഷം രൂപ വീതം പിഴയും. ഹരിപ്പാട്‌ ബാറിലെ അഭിഭാഷകന്‍ ഹരിപ്പാട്‌ കരുവാറ്റ വിഭു, ഹരിപ്പാട്‌ താമല്ലാക്കല്‍ സ്വദേശി ശിവജി, ഭാര്യ ഉഷ എന്നിവരെയാണ്‌ മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്ട്‌ ആന്‍ഡ്‌ സെഷന്‍സ്‌ ജഡ്ജി- ഒന്ന്‌ ജി രാധാകൃഷ്ണന്‍ ശിക്ഷിച്ചത്‌.

917 ലഹരിമരുന്ന്‌ ആംപ്യൂളുകള്‍ ഉഷ കൈവശം വച്ചതായി കണ്ടെത്തിയിരുന്നു. പ്രതികള്‍ നാലുലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. മാവേലിക്കര സെഷന്‍സ്‌ കോടതിയുടേതാണ്‌ ഉത്തരവ്‌.

വെബ്ദുനിയ വായിക്കുക