വന്‍ വിമാനദുരന്തം ഒഴിവായി

ഞായര്‍, 25 ഏപ്രില്‍ 2010 (11:01 IST)
ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വരികയായിരുന്ന വിമാനം തലനരിഴയ്ക്കു അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. എമിറേറ്റ്സിന്‍റെ വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. വിമാനം നെടുമ്പാശ്ശേരിയില്‍ സുരക്ഷിതമായി ഇറങ്ങി.

ഗോവയുടെ ആകാശപരിധിയില്‍ വെച്ചാണ് വിമാനം ആകാശച്ചുഴിയില്‍ ഉള്‍പ്പെട്ടത്. പൈലറ്റിന് കുറച്ചു നേരത്തേക്ക് വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ സീറ്റില്‍ നിന്ന് താഴേക്ക് തെറിച്ചു വീണു. 20,000 അടിയില്‍ നിന്ന് 2,000 അടിയിലേക്ക് വിമാനം കൂപ്പുകുത്തുകയായിരുന്നു.

വിമാനത്തിന് കേടുപാട് പറ്റിയതായി റിപ്പോര്‍ട്ട് ഉണ്ട്.

വെബ്ദുനിയ വായിക്കുക