ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകം: മുഖ്യമന്ത്രി

ഞായര്‍, 30 ജൂണ്‍ 2013 (12:43 IST)
PRO
രമേശ് ചെന്നിത്തലയുടെ കോഴിക്കോട്ടെ പ്രസംഗത്തെ തുടര്‍ന്ന് ക്ഷുഭിതരായ മുസ്ലീംലീഗിനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. മുസ്ലീംലീഗ് മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗ് കടുത്ത നിലപാടുകളൊന്നും സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ചെന്നിത്തല തന്നെ ഈ പ്രസംഗം പിന്നീട് തിരുത്തി. മുന്നണിയിലെ ഘടകകക്ഷികളെ വേദനിപ്പിക്കുന്ന യാതൊരു തീരുമാനവും കോണ്‍ഗ്രസ് കൈക്കൊള്ളില്ല-മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി കെകുഞ്ഞാലിക്കുട്ടിയുമായി മുഖ്യമന്ത്രി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ചെന്നിത്തലയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും കെ മുരളീധരന്റെയും പാര്‍ട്ടി വിരുദ്ധ പ്രസംഗത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നടന്ന മുസ്ലീംലീഗ് നേതൃയോഗത്തിനുശേഷമായിരുന്നു മുഖ്യമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ ഫോണില്‍ വിളിച്ചത്.

വെബ്ദുനിയ വായിക്കുക