മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് സീറ്റ് വഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി പിടിയില്‍

ശനി, 25 ജൂണ്‍ 2016 (14:06 IST)
എം ബി ബി എസ് അഡ്മിഷന്‍ വഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  തമിഴ്നാട്ടിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ഉറപ്പാക്കാം എന്ന പേരില്‍ മൂന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ അതിയന്നൂര്‍ ആര്‍ എസ് ബി എസ് മന്‍സിലില്‍ ബഷീര്‍ എന്ന 45 കാരനെയാണു പൊലീസ് പിടികൂടിയത്.
 
തിരുവനന്തപുരം പടിഞ്ഞാറേകോട്ട സുബാഷ് നഗര്‍ ഗോകുലത്തില്‍ ലക്ഷിന്‍ദേവ് എന്ന വിദ്യാര്‍ത്ഥിക്ക് എം.ബി.ബി.എസ് സീറ്റ് ലഭിക്കാനായി കുട്ടിയുടെ മാതാവായ ഡോക്ടറില്‍ നിന്ന് പ്രതി 58 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് സംബന്ധിച്ച പരാതി അന്വേഷിച്ചാണ് ബഷീറിനെ അറസ്റ്റ് ചെയ്തത്.  എം.ഐ.എ.ഡി.എം.കെ യുടെ സംസ്ഥാന നേതാവ് എന്ന നിലയിലായിരുന്നു ആഡംബര കാറില്‍ കറങ്ങിനടന്ന് ഇയാള്‍ തട്ടിപ്പ് നടത്തിയത്.  
 
സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം കണ്‍ട്റോള്‍ റൂം എ.സി പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബഷീറിനെ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക