മഹാരാജാസ് ചുവപ്പിന്റെ കാമുകിയാണ്, കാണാപ്പുറങ്ങളിലെ ധീരയോദ്ധാക്കള്‍ക്ക് അഭിവാദ്യങ്ങള്‍: മൃദുല

വ്യാഴം, 24 ഓഗസ്റ്റ് 2017 (07:54 IST)
വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മഹാരാജാസ് കോളേജിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ദളിത് വിദ്യാര്‍ത്ഥിനി വനിതാ സാരഥിയാകുന്നത്. 121 വോട്ടുകള്‍ക്കാണ് മൃദുല ഗോപി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. മഹാരാജാസിനെ ചുവപ്പണിയിക്കാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ട എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ് മൃദുല. ഫേസ്ബുക്കിലൂടെയായിരുന്നു നന്ദി രേഖപ്പെടുത്തിയത്.
 
മൃദുലയുടെ ഫെസ്ബുക്ക് പോസ്റ്റ്:
 
അനിയത്തി മേനോനും 7 പതിറ്റാണ്ടിനും ശേഷം മഹാരാജാസിന്റെ തേര് തെളിയിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിയെന്ന വലിയ ചരിത്രത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഏററവും നന്ദിയോടെ, സ്നേഹത്തോടെ ഓര്‍ക്കേണ്ട ചില മുഖങ്ങളുണ്ട്. ഒരുപാട് തിരക്കുകളില്‍ മനസ്സറിയാതെ മറന്ന് കളഞ്ഞിട്ടും, കുറെ സ്നേഹം തന്ന് കൂടെ നിന്ന എന്റെ വാകയ്ക്ക്... ഒരുനൂറിഷ്ടം.
 
ഞങ്ങളോരോ സഖാക്കളേയും വിജയിപ്പിച്ച മുഴുവന്‍ മഹാരാജാസുകാര്‍ക്കും നന്ദി. മഹാരാജാസിനെ ചുവപ്പണിയിക്കാന്‍ രാപ്പകലില്ലാതെ പണിയെടുത്ത, ആരും കാണാപ്പുറങ്ങളിലെ ധീരയോദ്ദാക്കള്‍, നിങ്ങൾക്ക് ഒരായിരം ചൂടുചുവപ്പന്‍ അഭിവാദ്യങ്ങള്‍.
 
നിര്‍ദ്ദേശങ്ങളും നേരാനേരം ഭക്ഷണവും തന്ന് ഞങ്ങളിലെ വിപ്ലവവീരം കെടാതെ കാത്ത sfi മഹാരാജാസ് യൂണിററ് സഖാക്കള്‍. എറണാകുളം ഏരിയ കമ്മിറ്റി സഖാക്കള്‍, നന്ദിയല്ല പറയേണ്ടത്...സ്നേഹം മാത്രം. പുറത്തുനിന്നും പിന്ദുണച്ച മുഴുവന്‍ സഖാക്കള്‍ക്കും ഒരായിരം നന്ദി. അതെ ... മഹാരാജാസ് ചുവപ്പിന്റെ കാമുകിയാണ്....ഇനിയൊരു നൂറുനൂറായിരമാണ്ടും മഹാരാജാസ് ചുവന്ന് തന്നെ പൂക്കും..

വെബ്ദുനിയ വായിക്കുക