സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുമെന്ന സൂചന നല്‍കുന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയ പ്രഖ്യാപനം. ജനാഭിപ്രായം പരിഗണിച്ച് മദ്യനയം രൂപീകരിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. ബാറുകള്‍ പൂട്ടിയത് ഗുണം ചെയ്തില്ലെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞിരുന്നു.
പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളതെന്ന ആമുഖത്തോടെയാണ് നയപ്രഖ്യാപനം ആരംഭിച്ചത്. കൂടാതെ അടിസ്ഥാന സൗകര്യ വികസനത്തിന് പോലും ഫണ്ടില്ലാത്തത് സര്‍ക്കാരിന് തിരിച്ചടിയാകുന്നെന്നും വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനത്ത് വന്‍വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്ത് അഴിമതിരഹിത ഭരണം ഉറപ്പു വരുത്തുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.