മദ്യലഹരിയില്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍
തിങ്കള്‍, 28 ഏപ്രില്‍ 2014 (19:45 IST)
മദ്യലഹരിയില്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍. മേലുകാവ് മേച്ചാല്‍ കാവുംപുറത്ത് ബിജു എന്ന ജോസഫ് (39) ആണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ 16 കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണു പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയും അമ്മയും ചേര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി.
മദ്യപിച്ചെത്തുന്ന പിതാവ് പതിവായി തന്നോട് മോശമായി പെരുമായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.