ബാര്‍ കോഴക്കേസ്: റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു, കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി

ചൊവ്വ, 7 ജൂലൈ 2015 (15:24 IST)
ബാര്‍ കോഴക്കേസില്‍ റഫര്‍ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം അവസാനിപ്പിക്കാനും റിപ്പോര്‍ട്ടില്‍ അനുമതി തേടിയിട്ടുണ്ട്. വിജിലന്‍സ് ഡി വൈ എസ് പി പ്രത്യേക ദൂതന്‍ വഴിയാണ് പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജിക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
 
സാഹചര്യത്തെളിവുകള്‍ ഉണ്ടെങ്കിലും അതിന്‍റെ പേരില്‍ മാത്രം കേസെടുക്കാനാവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പണം വാങ്ങി എന്നതുസംബന്ധിച്ച് തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
 
റിപ്പോര്‍ട്ടില്‍ അന്തിമതീരുമാനം കോടതിയുടേതായിരിക്കും. പ്രമാദമായ രണ്ടുകേസുകളില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് കൊടുത്തെങ്കിലും കേസ് പുനരന്വേഷിക്കണമെന്ന് അടുത്തിടെ കോടതി ഉത്തരവിട്ടിരുന്നു. 
 
വിശദമായ പരിശോധനയ്ക്കും വാദം കേള്‍ക്കലുകള്‍ക്കും ശേഷമായിരിക്കും ബാര്‍ കോഴക്കേസില്‍ കോടതി അന്തിമതീരുമാനം അറിയിക്കുക.

വെബ്ദുനിയ വായിക്കുക