നെല്ലിന്‍റെ താങ്ങുവില കൂട്ടും - മുല്ലക്കര

വെള്ളി, 14 മാര്‍ച്ച് 2008 (10:12 IST)
KBJWD
നെല്ലിന്‍റെ താങ്ങുവില ആവശ്യമെങ്കില്‍ ഇനിയും ഉയര്‍ത്തുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പാലക്കാട്ടെ നെല്‍കര്‍ഷകര്‍ക്ക് അഞ്ച് കോടിയിലധികം രൂപയുടെ പലിശ രഹിത വായ്പ നല്‍കിയെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ അളവില്‍ നെല്ല് കൃഷി ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ദേശീയതലത്തില്‍ കേരളത്തിന്‍റെ നെല്ല് ഉത്പാദനം 0.6 ശതമാനം മാത്രമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നെല്‍ കൃഷി സംരക്ഷിക്കുന്നതിന് നിരവധി നടപടികള്‍ എടുത്തിട്ടുണ്ട്.

കേരളത്തിലെ നെല്ലറയായ പാലക്കാട് ജില്ലയില്‍ പലിശരഹിത വായ്പകള്‍ നല്‍കിയെന്നും കര്‍ഷകര്‍ക്ക് ആനുകൂല്യം കിട്ടുന്നതിന് ഗ്രീന്‍ കാര്‍ഡ് കൊടുക്കുന്ന തിന്‍ ഒരു നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക