നിലമ്പൂരില്‍ ആര്യടന്‍ ഷൌക്കത്തിനെ പരാജയപ്പെടുത്തി ഇടതു സ്വതന്ത്രന്‍ പി വി അന്‍‌വര്‍; വിജയം 7742 വോട്ടുകള്‍ക്ക്

വ്യാഴം, 19 മെയ് 2016 (12:04 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ആര്യടന്‍ ഷൌക്കത്തിനെ പരാജയപ്പെടുത്തി ഇടതു സ്വതന്ത്രന്‍ പി വി അന്‍‌വര്. തുടര്‍ച്ചയായി ആര്യാടന്‍ മുഹമ്മദ് ജയിച്ചു വന്നിരുന്ന മണ്ഡലമായിരുന്നു നിലമ്പൂര്‍. ഇത്തവണ മത്സര രംഗത്തു നിന്ന് ആര്യാടന്‍ മുഹമ്മദ് പിന്മാറിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മകനായ ആര്യാടന്‍ ഷൌക്കത്തിനെ മണ്ഡലം നിലനിര്‍ത്തുന്നതിനായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തിറക്കിയത്. 
 
ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് മണിമുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ഒൻപതു മുതൽ ലീഡിങ്ങ് നില അറിയാം. പതിനൊന്ന് മണിയോടെ കേരളം ഭരിക്കുന്നത് ആരാണെന്ന സൂചനകള്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ ശക്തമായ ഒരു പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെങ്കില്‍ വിധിയറിയാന്‍ 12 മണിവരെ കാത്തിരിക്കേണ്ടിവരും.
 
ഇരുമുന്നണികള്‍ക്കുമൊപ്പം എന്‍ ഡി എയ്ക്കും ഇത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്. ഇത്തവണയും കേരളത്തില്‍ താമര വിരിഞ്ഞില്ലെങ്കില്‍ അത് ബി ജെ പി നേതൃത്വം കൊടുക്കുന്ന എന്‍ ഡി എയ്ക്ക് കനത്ത തിരിച്ചടിയാകും.

വെബ്ദുനിയ വായിക്കുക