തനിക്ക് എറ്റവും അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനും ആയിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് സംസ്ഥാനത്തിനും കോണ്‍ഗ്രസിനും കനത്ത നഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു. കെ എസ് യു പ്രവര്‍ത്തകനായിരുന്ന കാലംമുതല്‍ കാര്‍ത്തികേയനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. തന്റെ മന്ത്രിസഭയിലെ അംഗമായും പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉപനേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രവര്‍ത്തന രംഗത്തെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. കൂട്ടായ പ്രവര്‍ത്തന ശൈലി ആയിരുന്നു അദ്ദേഹത്തിന്റേത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി കേരളത്തില്‍ ഉടനീളം സഞ്ചരിച്ചു. അദ്ദേഹത്തിന്റെ സേവനം കേരളത്തിന് ഒരിക്കലും മറക്കാനാകില്ലെന്നും ആന്റണി പറഞ്ഞു. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്ത് നഷ്‌ടമായി. കാര്‍ത്തികേയനെ ഇത്ര പെട്ടെന്ന് മാരകമായ രോഗം അടിമപ്പെടുത്തുമെന്ന് തങ്ങളാരും കരുതിയില്ലെന്നും ആന്റണി പറഞ്ഞു. അദ്ദേഹത്തിന്റെ സേവനങ്ങള്‍, സംഭാവനകള്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല.