കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ജിനേഷ് പി എസ് ആണ് മറുപടിയുമായി രംഗത്തെത്തിയത്. പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നതായണ് കൗമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചിയിലെ പ്രമുഖ കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളെ ഫോറന്‍സിക് പഠനത്തിന്റെ ഭാഗമായി അദ്ധ്യാപകന്‍ ഈ ദൃശ്യങ്ങള്‍ കാണിച്ചതായി കേരളകൗമുദി റിപ്പോര്‍ട്ടര്‍ എം എം സുബൈറാണ് വാര്‍ത്ത നല്‍കിയത്.
പിന്നീട് മറ്റു ചില മാധ്യമങ്ങളും വാര്‍ത്ത നല്‍കുകയായിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു സംഭവം ഒരിക്കലും നടക്കില്ല എന്നാണ് ഡോക്ടര്‍ ജിനേഷ് പറയുന്നത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് പ്രശനം കൂടുതല്‍ വഷളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫോറന്‍സിക് ഡോക്ടര്‍ക്ക് ചില ചുമതലകള്‍ ഉണ്ട് പോസ്റ്റ് മോര്‍ട്ടം പരിശോധനകള്‍ നടത്തുക, അതിന്റെ റിപ്പോര്‍ട്ട് കോടതിക്കും അന്വേഷ ഉദ്യോഗസ്ഥനും അയക്കുക.
കുടാതെ കോടതിയില്‍ മൊഴി നല്‍കുക, പോസ്റ്റ് മോര്‍ട്ടം ചെയ്യുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരിക്കുന്നതും ഡോക്ടര്‍ക്ക് ആവശ്യമെന്ന് തോന്നുന്നതുമായ സാംപിളുകള്‍ കൂടുതല്‍ പരിശോധനക്കായി ശേഖരിച്ചയക്കുക, പോസ്റ്റ് മോര്‍ട്ടം പരിശോധന അല്ലാതയുള്ള മെഡിക്കോലീഗല്‍ ജോലികള്‍ ചെയ്യുക, അവയുടെ സര്‍ട്ടിഫിക്കറ്റുകളും അന്വേഷണ ഉദ്യോഗസ്ഥനെയും കോടതിയെയും അറിയിക്കുക എന്നിവയാണത്.