ദേശീയ ഗെയിംസ് നടത്തിപ്പ്: സര്‍ക്കാരിന് പൂര്‍ണ തൃപ്‌തിയെന്ന് ഉമ്മന്‍ ചാണ്ടി

ബുധന്‍, 4 ഫെബ്രുവരി 2015 (14:25 IST)
ദേശീയഗെയിംസിന്റെ നടത്തിപ്പില്‍ പൂര്‍ണ തൃപ്‌തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹന്‍ ലാല്‍ . താനും കൂടി ചേര്‍ന്നാണ് മോഹന്‍ ലാലിനെ പരിപാടിക്കായി ക്ഷണിച്ചത്. സമയക്കുറവ് അപ്പോള്‍ തന്നെ മോഹന്‍ ലാല്‍ അറിയിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗെയിംസ് നടത്തിപ്പില്‍ സ്തുത്യര്‍ഹമായ സേവനമാണ് നല്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
തിരുത്തപ്പെടേണ്ട പോരായ്‌മകള്‍ ഉണ്ടായി. അതാണ് ജിജി തോംസണ്‍ ചൂണ്ടിക്കാട്ടിയത്. ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന് 15 കോടി രൂപ 2011ല്‍ യോഗം ചേര്‍ന്ന് നിശ്ചയിച്ചതാണ്. അത് ഒരു തരത്തിലും കൂടതലല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ഗെയിംസ് നടത്തിപ്പ് സമിതിയിലും ഉദ്യോഗസ്ഥരിലും പൂര്‍ണ വിശ്വാസമുണ്ടെന്നും വിവാദങ്ങളുണ്ടാക്കി ഗെയിംസിനെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക