തേക്കടി: ബോട്ടിന് നിര്‍മ്മാണ തകരാര്‍

ചൊവ്വ, 13 ഒക്‌ടോബര്‍ 2009 (19:27 IST)
തേക്കടി ജലാശയത്തില്‍ 45 പേരുടെ ജീവന്‍ അപഹരിച്ച 'ജലകന്യക' ബോട്ടിന്റെ രൂപകല്‍പ്പനയിലെ പിഴവാണ് അപകട കാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പൊലീസ്‌ അക്കാദമി ജോയിന്റ്‌ ഡയറക്ടര്‍ കെ മോഹനന്‍റെ നേതൃത്വത്തിലുള്ള സംഘം ക്രൈം ബ്രാഞ്ച്‌ ഐജി ആര്‍ ശ്രീലേഖയ്ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഉപയോഗിക്കാന്‍ കഴിയാത്തവിധം തകരാര്‍ ബോട്ടിനുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗുണനിലവാരം കുറഞ്ഞ ഫൈബര്‍ കൊണ്ടാണ് ബോട്ട് നിര്‍മ്മിച്ചത്. ശരിയായ പരിശോധന നടത്താതെയാണ് കെ ടി ഡി സി ബോട്ട് വാങ്ങിയത്. ബോട്ടിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനം വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

ബോട്ടിന്‍റെ ചെരിവ് പരിഹരിക്കാന്‍ ഒരു ശ്രമം നടത്തിയില്ല, ചെരിവുള്ള ബോട്ടിന് അപ്പര്‍ ഡെക്ക് നിര്‍മ്മിച്ചതും അപകടകാരണമായി എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വെബ്ദുനിയ വായിക്കുക