തൃശൂര്‍ ജില്ലയിലെ നഴ്സുമാര്‍ തിങ്കളാഴ്ച സൂചന പണിമുടക്ക് നടത്തുന്നു. ഒളരി മദര്‍ ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. അത്യാഹിത വിഭാഗത്തിലെ നഴ്സുമാര്‍ ഒഴികെ എല്ലാവരും സമരത്തില്‍ പങ്കെടുക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് അറിയിച്ചു. ജില്ലയിലെ 63 ആശുപത്രികളില്‍ നിന്ന് പതിനായിരത്തോളം നഴ്സുമാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
അന്യായമായ സ്ഥലംമാറ്റം പിന്‍വലിക്കുക, മിനിമം വേതനം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒളരി മദര്‍ ആശുപത്രിയിലെ നഴ്സുമാര്‍ കഴിഞ്ഞ രണ്ട് മാസമായി സമരം നടത്തുന്നത്. സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയസംഘടനകള്‍ എത്തിയിരുന്നെങ്കിലും നഴ്സുമാരുടെ പ്രശ്നത്തിന് ഇതുവരെ പരിഹാരമായില്ല.
മാനേജ്മെന്റ് ഒത്തുതീര്‍പ്പിന് തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് നഴ്സുമാര്‍ ജില്ലയില്‍ അനശ്ചിതകാലസമരത്തിന് ആഹ്വാനം ചെയ്തത്. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ നല്കിയ ഉറപ്പിനെത്തിടര്ന്ന് സമരം സൂചന പണിമുടക്ക് ആക്കുകയായിരുന്നു.