ടിപി കേസ് കുറ്റവാളികള്‍ കണ്ണൂര്‍ ജയിലിന് ഭീഷണി എന്ന് റിപ്പോര്‍ട്ട്

വ്യാഴം, 30 ജനുവരി 2014 (12:17 IST)
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കെതിരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട്. പ്രതികള്‍ ജയിലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രതികളെ ഇവിടെ നിന്ന് മാറ്റണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിഐജി ശിവദാസന്‍ തൈപ്പറമ്പില്‍ ജയിലിലെത്തി ഉദ്യോഗസ്ഥരുമായി സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തി. ടിപി കേസ് പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന ബ്ളോക്കുകളില്‍ തുടര്‍ച്ചയായി പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനമായി.

നിരവധി രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളെ കണ്ണൂര്‍ ജയിലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ടിപി കേസ് പ്രതികള്‍ കൂടി എത്തുന്നതോടെ ജയിലിലെ സുരക്ഷാ സ്ഥിതി അപകടത്തിലാകും എന്നാണ് അധികൃതരുടെ നിരീക്ഷണം.

അതേസമയം ടിപി കേസ് കുറ്റവാളികളെ കാണാ‍നായി ജയിലില്‍ സന്ദര്‍ശകരുടെ എണ്ണവും കൂടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക