ജേക്കബിന്റെ സംസ്കാരം ചൊവ്വാഴ്ച

തിങ്കള്‍, 31 ഒക്‌ടോബര്‍ 2011 (10:31 IST)
PRO
PRO
ടി എം ജേക്കബിന്റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കും. കാക്കൂര്‍ വാളിയപ്പാടം ആട്ടിന്‍ കുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.

മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ എറണാകുളം ടൌണ്‍‌ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഒരു മണിക്ക് സ്വദേശമായ പിറവത്തേക്ക് കൊണ്ടുപോകും. മൂന്ന് മണിക്ക് പിറവത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് അഞ്ച് മണിയോടെ വാളിയപ്പാടത്തെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും‍.

അദ്ദേഹത്തോടുള്ള ആദരസൂചകമായി കേരളത്തില്‍ ചൊവ്വാഴ്ച പൊതുഅവധി ആയിരിക്കും. ഹൈക്കോടതിയ്ക്കും നാളെ അവധി ആയിരിക്കും. എറണാകുളം ജില്ലയില്‍ ഇന്ന് അവധിയാണ്.

വെബ്ദുനിയ വായിക്കുക