ഈ കേസിലെ പ്രതികളെ ശിക്ഷിച്ചാല്‍ ഇനിയൊരു പെണ്‍കുട്ടി ഇത്തരത്തില്‍ പിച്ചിചീന്തപ്പെടില്ലെന്ന് എന്താണ് ഉറപ്പ്?. ഒരിക്കല്‍ ജ്യോതി, അതിന്ശേഷം സൗമ്യ, ഇപ്പോഴിതാ ജിഷ. നമ്മള്‍ അറിയാത്ത നിരവധി നിര്‍ഭയമാര്‍. ഒരുപാട് വൈകിയതിനുശേഷം മാത്രമാണ് നമ്മള്‍ ചിന്തിക്കുന്നത്. അവള്‍ ട്രെയിനില്‍ യാത്രചെയ്യുകയോ ബസ് കാത്തുനില്‍ക്കുകയോ ആയിരുന്നില്ല. സുരക്ഷിതമെന്ന് കരുതുന്ന അവളുടെ വീട്ടിലായിരുന്നു.
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊന്നത് ഈ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നതില്‍ നിന്നും തടയാന്‍ സാധിച്ചോ? ഞാന്‍ ജോഗിങ്ങിന് പോകുമ്പോള്‍ എന്റെ നേര്‍ക്ക് കണ്ണയയ്‌ക്കുന്ന തെമ്മാടികളെ തടയാന്‍ ഇതിന് സാധിച്ചോ? ഇപ്പോഴും എനിക്ക് സുരക്ഷിതത്വമില്ലായ്‌മയാണ് തോന്നുന്നത്. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ വേദനയുണ്ടാക്കുന്നു. പുരുഷനൊപ്പമാണെങ്കിലും എന്റെ രാജ്യത്ത് ഒരു പെണ്‍കുട്ടിയോ സ്‌ത്രീയോ സുരക്ഷിതയാണെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടികളെ, സഹോദരികളേ, സ്‌ത്രീകളെ, നിങ്ങള്‍ക്കുവേണ്ടി തന്നെ എഴുന്നേല്‍ക്കണം. പേടിയില്ലാത്തവരും ധീരരുമാകണം എന്ന ആഹ്വാനവും അമലപോള്‍ നല്‍കുന്നു.