ഏറെ കാലമായി ഇടതു മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി ഏതെങ്കിലും മണ്ഡലത്തില്‍ മുകേഷ് മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇത്തവണ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള ഇടതു മുന്നണിയുടെ ആദ്യ യോഗങ്ങളിലും മുകേഷിന്റെ പേര് സജീവമായി ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ പിന്നീട് ഗുരുദാസന് സ്ഥാര്ത്ഥിയാകട്ടെ എന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയിരുന്നു. ഗുരുസന്റെ പ്രായാധിക്യവും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നുള്ള നിലപാടുമാണ് ഒടുവില്‍ മുകേഷിലെക്കുതന്നെ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.