കാവ്യയുടെ അമ്മ പറഞ്ഞത് പൊലീസ് വിശ്വസിച്ചിട്ടില്ല? ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യം?

ബുധന്‍, 26 ജൂലൈ 2017 (07:26 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനേയും കാവ്യയുടെ അമ്മ ശ്യാമളയേയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചുവെന്നാണ് സൂചന.
 
ദിലീപിന്റെ പേരിലുള്ള ആലുവയിലെ വീട്ടിലെത്തിയാണു പൊലീസ് ഇരുവരേയും മണിക്കൂറുകളോളം ചോദ്യം ചെയ്‌തത്. കേസിന്റെ തുടക്കം മുതല്‍ പള്‍സര്‍ സുനി പറഞ്ഞ ‘മാഡം’ ഇവരാണെന്ന് ഒരു ആരോപണം ഉയര്‍ന്നിരുന്നു. ഒപ്പം, മെമ്മറികാര്‍ഡ് ഏല്‍പ്പിച്ചത് കാവ്യയുടെ ‘ലക്ഷ്യ’യില്‍ ആണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. 
 
ചോദ്യം ചെയ്യലിനോട് കാവ്യ പൂര്‍ണ്ണമായി സഹകരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ശ്യാമളയുടെ മൊഴികളില്‍ ചിലത് പൊലീസിന് വിശ്വസനീയമായി തോന്നിയില്ലെന്നാണ് സൂചനകള്‍. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ് പൊലീസ്. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യേണ്ടി വരുമെന്നും പൊലീസ് പറയുന്നു.

വെബ്ദുനിയ വായിക്കുക