നാരുവാമൂട് എസ്. ആർ.എസ്. യു.പി സ്കൂളിലെ ക്ലാസ് മുറിയിലാണ് രാജേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ കൂൾ അധികാരികളാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ അധികാരികൾ നാരുവാമൂട് പോലീസിൽ വിവരം അറിയിച്ചു. മൃതദേഹം പോസ്റ്റ് മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.