ഐ ടി ഉദ്യോഗസ്ഥ പൊള്ളലേറ്റു മരിച്ചു: സുഹൃത്ത് അറസ്റ്റില്‍

തിങ്കള്‍, 29 ഏപ്രില്‍ 2013 (18:11 IST)
PRO
ബാംഗ്ലൂരിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ സോഫ്റ്റ്വെയര്‍ എ‌ന്‍‌ജിനിയറായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ജീവ ബി നായരുടെ(23) മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് രാഹുലി(24)നെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു.

ജീവയുടെ മൃതദേഹം ചെന്നൈയില്‍ രാഹുലിന്രെ ഫ്ലാറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശനിയാഴ്ചയാണ് കണ്ടത്. ചെന്നൈയില്‍ ഐ ടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ സുഹൃത്ത് രാഹുല്‍ രാമനെ കാണാന്‍ ശനിയാഴ്ച രാവിലെ ബാംഗ്ലൂരില്‍ നിന്ന് എത്തിയതായിരുന്നു ജീവ.

മേടവാക്കത്തിനടുത്ത ജലദംപേട്ടിലുള്ള ഫ്ലാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു രാഹുല്‍. ചെന്നൈയില്‍ രാഹുലിന്റെ ഫ്ലാറ്റിലെത്തിയ ജീവയും രാഹുലും തമ്മില്‍ വാക്കേറ്റം ഉണ്ടായതായും അതിനു ശേഷം രാഹുല്‍ സുഹൃത്തുക്കള്‍ക്കൊപ്പംപുറത്തു പോയ സമയത്ത് ജീവ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നും സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

മൃതദേഹം പിന്നീട് ക്രോംപേട്ട സര്‍ക്കാര്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറി. വൈകിട്ടോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു.

വെബ്ദുനിയ വായിക്കുക