അറബിക്കല്യാണം: പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കും

തിങ്കള്‍, 26 ഓഗസ്റ്റ് 2013 (12:46 IST)
PRO
കോഴിക്കോട് അറബിക്കല്യാണത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് റിപ്പോര്‍ട്ട്. അനാഥാലയ നടത്തിപ്പുകാരുടെ ഒത്താശയോടെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

വിവാഹം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കു ശേഷം അറബി വിദേശത്തേക്കു മുങ്ങുകയായിരുന്നു. ഇതിനിടെ അറബി സുഹൃത്തുക്കള്‍ക്കൊപ്പം വിവിധ സ്ഥലങ്ങളില്‍ വെച്ച് പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയും ചെയ്തിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

മലപ്പുറം സ്വദേശിയായ പതിനേഴുകാരി പെണ്‍കുട്ടിയെയാണ് യുഎഇ പൗരന് വിവാഹം ചെയ്തു കൊടുത്തത്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി 15 ദിവസം താമസിച്ച ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് യുഎഇയിലേക്ക് മടങ്ങി.

ജൂണ്‍ 13നാണ് മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയെ യുഎഇ പൗരന്‍ ജാസിം മുഹമ്മദ് അബ്ദുള്‍ കരിം വിവാഹം ചെയ്തത്. കോഴിക്കോട് ഒരു അനാഥമന്ദിരത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു പെണ്‍കുട്ടി.

ഒരോ ക്ലാസ് മുറിയിലും കയറിയിറങ്ങി അറബിയുടെ തെരഞ്ഞെടുപ്പ്- അടുത്ത പേജ്

ഒരോ ക്ലാസ് മുറിയിലും കയറിയിറങ്ങി അറബിയുടെ തെരഞ്ഞെടുപ്പ്
PRO


ഒരോ ക്ലാസ് മുറികളിലും കയറിയിറങ്ങിയ ശേഷമാണ് തന്നെ അറബി തെരെഞ്ഞെടുത്തതെന്ന് പെണ്‍കുട്ടി പറഞ്ഞു. വിസമ്മതിച്ചപ്പോള്‍ കുടുംബം രക്ഷപ്പെടാനുള്ള പോംവഴിയാണെന്ന് പറഞ്ഞ് അനാഥാലയം അധികൃതര്‍ പ്രലോഭിപ്പിച്ചു.

ഇനി അനാഥാലയത്തില്‍ താമസിപ്പിക്കില്ലെന്ന് പറഞ്ഞ് ഭീഷണി പെടുത്തി. തന്റെ ചെറുപ്പത്തില്‍ തന്നെ പിതാവ് മരിച്ചതുകാരണം വേറെ വഴിയില്ലാത്തതിനാല്‍ വിവാഹത്തിനു സമ്മതിച്ചു.15 ദിവസങ്ങളോളം വിവിധ റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി ഒരുമിച്ച് താമസിച്ചു.

ഈ സമയങ്ങളില്‍ നിര്‍ബന്ധിച്ചും ഭീഷണിപെടുത്തിയും പലപ്പോളായി ബലാത്സംഗം ചെയ്തു. ജൂണ്‍ മുപ്പതിന് തന്നോടൊന്നും പറയാതെ അനാഥാലയത്തില്‍ തിരിച്ചെത്തിച്ച് വിദേശത്തേക്ക് പോയതെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

സംഭവം വിവാദമായതോടെ പതിനാറ് വയസ് തികഞ്ഞാല്‍ മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാമെന്ന സര്‍ക്കുലര്‍ അന്ന് നിലവിലുണ്ടായിരുന്നെന്നും അനാഥാലയം അധികൃതര്‍ വിശദീകരിച്ചു.

വെബ്ദുനിയ വായിക്കുക