മിഠായി വാങ്ങിതരാമെന്ന് പറഞ്ഞ് രണ്ടാം ക്ലാസുകാരിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ചു; അധ്യാപകൻ കോടതിയിൽ കീഴടങ്ങി

ചൊവ്വ, 11 ഏപ്രില്‍ 2017 (12:24 IST)
രണ്ടാം ക്ലാസുകാരിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ കോടതിയിൽ കീഴടങ്ങി. വി പി ശശികുമാറാണ് കീഴടങ്ങിയത്. ചെർപ്പുളശ്ശേരി സർക്കാർ എ യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ആണ് അധ്യാപകൻ പീഡിപ്പിച്ചത്. ഒരു മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
 
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഒരു മാസം ഒളിവിലായിരുന്ന പ്രതി കീഴടങ്ങിയത്. മാര്‍ച്ച് എട്ടിനാണ് മിഠായി നല്‍കാമെന്ന് പറഞ്ഞ് രണ്ടാം ക്ലാസുകാരിയെ ഇയാൾ സ്‌കൂളിന് പുറകില്‍ കൊണ്ടു പോയി പീഡിപ്പിച്ചത്. വൈകീട്ട് സംഭവമറിഞ്ഞ വീട്ടുകാര്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും അപ്പോഴേക്കും ശശികുമാർ ഒളിവിൽ പോയിരുന്നു.
 
സംഭവം സകൂള്‍ അധികൃതര്‍ കൃത്യ സമയത്ത് പൊലീസിനെ അറിയിക്കാതിരുന്നതാണ് പ്രതി രക്ഷപ്പെടാന്‍ ഇടയാക്കിയതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് പട്ടാമ്പികൊപ്പം സ്വദേശിയായ വിപി ശശികുമാര്‍ വയനാട്ടിലെ ഒരു സ്‌കൂളില്‍ നിന്നും ചെര്‍പ്പുളശേരി സര്‍ക്കാര്‍ യുപി സ്‌കൂളില്‍ സ്ഥലം മാറിയെത്തിയത്.  

വെബ്ദുനിയ വായിക്കുക