ഏഴ് വയസ്സുകാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി ‍; സംഭവത്തില്‍ ദുരൂ‍ഹതയെന്ന് ബന്ധുക്കള്‍

തിങ്കള്‍, 12 ജൂണ്‍ 2017 (09:16 IST)
ഏഴ് വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടായിക്കോണം സ്വദേശി സജുവിന്റെ മകളാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക