കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച നികുതി വരുമാനം ലഭിച്ചില്ലെന്ന് ധനമന്ത്രി സമ്മതിക്കുന്നുണ്ട്. ജഎസ്ടിയിലൂടെ ഇത് തിരിച്ച് പിടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണം ബജറ്റിന്റെ പ്രഥമ ലക്ഷ്യങ്ങളിലൊന്നാണ്. ക്ഷേമ പെന്‍ഷനില്‍ മാറ്റമുണ്ടാകില്ല. ആദിവാസി ഗൃഹനിര്‍മ്മാണ പദ്ധതികളുടെ നടത്തിപ്പില്‍ പുതുമകളും ഈ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന.